Sorry, you need to enable JavaScript to visit this website.

രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

സ്റ്റോക്ക്‌ഹോം- 2023ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൗംഗി ജി. ബാവെന്‍സി (എം. ഐ. ടി, യു. എസ്. എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യു. എസ്. എ), അലക്‌സെയ് ഐ. എകിമോവ് (യു. എസ്. എ) എന്നീ മൂന്നു പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ക്വാണ്ടം ഡോട്ട്, നാനോ പാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതിക ശാസ്ത്ര നോബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കുക. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ച സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.

ഇത്തവണ പുരസ്‌കാര ജോതാക്കള്‍ക്ക് ലഭിക്കുന്ന തുകയില്‍ 10 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോള്‍ഡ് മെഡലും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.

Latest News