തിരുവനന്തപുരം - തിരുവനന്തപുരത്ത് വീട്ടമ്മയെ സഹോദരന് കൊലപ്പെടുത്തി. കുമാരപുരത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കെ എസ് ഇ ബിയില്‍ നിന്ന് വിരമിച്ച വിജയമ്മയാണ് കൊല്ലപ്പെട്ടത്. സഹോദരനായ സുരേഷ് ആണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സുരേഷ് എന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ മുന്‍പ് പലവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു.