പാലക്കാട് - പന്നി ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് കരൂർ പുത്തൻ പുരയ്ക്കൽ ഗ്രേസി(56)യാണ് മരിച്ചത്. ഇവരെ വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രേസി തനിച്ചാണ് ഈ വീട്ടിൽ താമസം. രാവിലെ മീൻ വിൽക്കാൻ വന്ന ആളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.