Sorry, you need to enable JavaScript to visit this website.

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി നാലു മലയാളി യുവാക്കൾ; കൊടൈക്കനാലിൽ കോച്ച് വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ - കളിത്തോക്കുമായി ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിന് നാലു മലയാളി യുവാക്കൾ കൊടൈക്കനാലിൽ  പോലീസിന്റെ പിടിയിലായി. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. 
 മലപ്പുറത്തനിന്നുള്ള അമിൻ ഷെരീഫ്(19), കണ്ണൂർ സ്വദേശി അബ്ദുൽറഫീക്ക്(24), പാലക്കാട് സ്വദേശി ജബൽ ഷാ(24), കാസർഗോഡ് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. 
 ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബുള്ളറ്റ് ഇൻസർട്ട് ചെയ്യുന്നതായി കാണിച്ച് വെടിക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു സംഘം. തുടർന്ന് യാത്രക്കാരിൽ ഒരാൾ സംഭവം റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുപതംഗ ആർ.പി.എഫ് സംഘം കോച്ച് വളഞ്ഞ് മലയാളി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് നിന്ന് മധുരയിലെത്തിയ സംഘം അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനായിരുന്നു പദ്ധതിയെന്നും സംഘത്തെ ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.

Latest News