Sorry, you need to enable JavaScript to visit this website.

വൈദ്യുതി കമ്പി ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി - വീട്ടില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഇരുമ്പ് തോട്ടിയെടുത്ത് വൈദ്യുതി കമ്പി ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ മഴയത്ത് വൈദ്യുതി നിലച്ചതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാന്‍ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാന്‍ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയില്‍ വീണു. ഓടിവന്ന അമ്മ ചിത്രയക്ക്  ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest News