ദിസ്പുര്‍- ശൈശവ വിവാഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായ രണ്ടാംഘട്ട നടപടിയില്‍ എണ്ണൂറിലേറെ പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അറിയിച്ചു. ആദ്യഘട്ട നടപടിയില്‍ അസമില്‍ ആയിരത്തിലേറെ പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ മൊത്തം 3,907 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ 3,319 പേര്‍ പോക്‌സോ ആക്ട് പ്രകാരം കുറ്റാരോപിതരായിട്ടുണ്ടെന്നും സെപ്റ്റംബര്‍ 11ന് അസം നിയമസഭയില്‍ ഹിമന്ത ബിശ്വാസ് ശര്‍മ്മ അറിയിച്ചിരുന്നു.