ന്യൂദല്‍ഹി- അടുത്ത വര്‍ഷം ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലെ അത്യാഡംബര സൗകര്യങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. മിനി പാന്‍ട്രി ഉള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ട്രെയിനില്‍ ഒരുക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
823 യാത്രികര്‍ക്കുള്ള സൗകര്യമാണ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. ഇവര്‍ക്കായി 857 ബെര്‍ത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മുകളിലും താഴെയുമായി രണ്ട് ബര്‍ത്തുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കോച്ചിനും ഒരു മിനി പാന്‍ട്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ 34 ജീവനക്കാരും ഉണ്ടായിരിക്കും.
അടുത്ത വര്‍ഷം ഫെബ്രുവരി മുതലാണ് രാജ്യത്ത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുക. ട്രെയിനുകള്‍ക്കായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍ വികാസ് നിഗം ലിമിറ്റഡും, റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേര്‍ന്നാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്.