Sorry, you need to enable JavaScript to visit this website.

സമരങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള പോലീസ് അനുമതിക്ക് ഫീസ്: പ്രതിഷേധം

കൽപറ്റയിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ പ്രതിഷേധ യോഗം വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. 

കൽപറ്റ- സമരങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള പോലീസ് അനുമതിക്ക് ഫീസ് ബാധകമാക്കിയ സർക്കാർ നടപടിക്കെതിരെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ യോഗം നടത്തി. ജനങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയതെന്നു യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ജി. മനോഹരൻ അധ്യക്ഷത വഹിച്ചു. ഇ.വി. ബാലൻ, എം.കെ. ഷിബു, കെ.ആർ. അശോകൻ, ബിജി ലാലിച്ചൻ എന്നിവർ  പ്രസംഗിച്ചു. 

Latest News