കോഴിക്കോട് -സി.പി.എമ്മി ന്റെ മുസ്ലിം വിരുദ്ധത ഒരിക്കൽകൂടി കെ. അനിൽകുമാറിലൂടെ പുറത്ത് വന്നു എന്നതിൽ കവിഞ്ഞതൊന്നും തിരുവനന്തപുരത്തെ നാസ്തിക സമ്മേളനത്തിൽ സംഭവിച്ചിട്ടില്ലെന്ന്
ജി.ഐ.ഒ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ മുസ്ലിം സമൂഹം പട്ടിണി കൂടാതെ കഴിയുന്നുണ്ടെങ്കിൽ അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്; അതല്ലാതെ സി.പി.എം അടങ്ങുന്ന ഇടതുപക്ഷ സർക്കാറുകൾക്കടക്കം മാറി മാറി വന്ന ഒരു മുന്നണിയ്ക്കും മുസ്ലിമിന്റെ സാമൂഹ്യ പുരോഗതിയിൽ പ്രത്യേകിച്ച് പങ്കൊന്നുമില്ല.തട്ടമിട്ട പെൺകുട്ടികളുടെ ആർജവത്തോട് സി.പി.എമ്മി ന് (ഇവിടത്തെ മുഖ്യധാരയ്ക്കും) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥത. നിങ്ങൾ കയ്യടക്കി വച്ച ഇടങ്ങളിൽ ഞങ്ങളെ കാണുമ്പോഴുള്ള ആ അസ്വസ്ഥതയുടെ പേരാണ് 'ഇസ്ലാമോഫോബിയ'െയ ന്നും തമന്ന സുൽത്താന പ്രസ്താവനയിൽ പറഞ്ഞു.