ഹരാരേ- ശതകോടീശ്വരന്‍ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനം തകര്‍ന്നുവീണ് മരിച്ചു. സെപ്തംബര്‍ 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സിംബാബ്‌വെയിലെ ഒരു സ്വകാര്യ വജ്രഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണം, കല്‍ക്കരി നിക്കല്‍, കോപ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്. ഹരാരേയില്‍ നിന്ന് മുറോവയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹര്‍പലിനെയും മകനേയും കൂടാതെ നാലുപേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. എല്ലാവരും മരണപ്പെട്ടു.