Sorry, you need to enable JavaScript to visit this website.

സ്റ്റേഡിയത്തിൽ ഖാസി സുലൈമാനിയുടെ പ്രതിമകൾ, ഇറാന്‍ ക്ലബ്ബുമായി കളിക്കാതെ ഇത്തിഹാദ് ടീം മടങ്ങി

ജിദ്ദ - എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമായ സൗദിയിലെ അല്‍ഇത്തിഹാദ് ക്ലബ്ബും ഇറാനിലെ സെപാഹന്‍ ക്ലബ്ബും തമ്മിലെ മത്സരം റദ്ദാക്കി. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് മുന്‍ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ അര്‍ധകായ പ്രതിമകളും ഫോട്ടോകളും പ്രദര്‍ശിപ്പിച്ച സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സൗദി ടീം വിസമ്മതിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2020 ജനുവരിയില്‍ സിറിയയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുകയായിരുന്നു.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് സെക്കന്റ് ഗ്രൂപ്പ് സി മാച്ച് ഇസ്ഫഹാനിലെ നഗ്ശ്-എ-ജഹാന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട് സൗദി സമയം ഏഴിന് അല്‍ഇത്തിഹാദ്, സെപാഹന്‍ ക്ലബ്ബുകള്‍ തമ്മില്‍ നടക്കേണ്ടതായിരുന്നു. ഫുട്‌ബോളുമായി ഒരുവിധ ബന്ധവുമില്ലാത്ത ഖാസിം സുലൈമാനിയുടെ പ്രതിമകളും ഫോട്ടോകളും സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്യാതെ മത്സരത്തില്‍ പങ്കെടുക്കില്ല എന്ന നിലപാട് സൗദി ടീം സ്വീകരിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അര മണിക്കൂര്‍ മത്സരം നീട്ടിവെക്കാന്‍ അപേക്ഷിച്ച ശേഷം സൗദി ടീം സ്വദേശത്തേക്ക് മടങ്ങാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിക്കുകയായിരുന്നു.

 

Latest News