റിയാദ് - കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി വനിതയുടെ മോചനത്തിന് ഉദാരമതികളുടെ സഹായം തേടി ആറു പെണ്‍മക്കള്‍. ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി വനിത തമാം മുഹമ്മദ് ഈദിന്റെ മോചനത്തിനാണ് ആറു പെണ്‍മക്കള്‍ ഉദാരമതികളുടെ കനിവ് തേടുന്നത്.
കേസില്‍ അറസ്റ്റിലായ സൗദി വനിതക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. എട്ടു വര്‍ഷമായി റിയാദ് മലസ് വനിതാ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് മൂന്നു വര്‍ഷം മുമ്പ് 50 ലക്ഷം റിയാല്‍ ദിയാധനം നല്‍കണമെന്ന ഉപാധിയോടെ ഭര്‍ത്താവ് മാപ്പ് നല്‍കിയിരുന്നു. ദിയാധനം കൈമാറാന്‍ മൂന്നു വര്‍ഷത്തെ സാവകാശം അനുവദിച്ചു. ഇത് അവസാനിക്കാന്‍ ഒന്നര മാസം കൂടിയാണ് ശേഷിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടികള്‍ പറഞ്ഞു. മാതാവിന്റെ മോചനത്തിന് ഉദാരമതികളുടെ സഹായം തേടിയുള്ള ഇവരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് തമാം മുഹമ്മദ് ഈദ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)