കോഴിക്കോട് - കുടുംബ വഴിക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടഞ്ചേരിയിലാണ് സംഭവം. മില്ലുപടിയില്‍ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ ബിന്ദുവിന്റെ തലയ്ക്കും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാതയുടെ കൈവിരല്‍ അറ്റുതൂങ്ങിയ നിലയിലാണ്. ആക്രമണം നടത്തിയ ശേഷം ഷിബു സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.