കൊച്ചി - നെടുമ്പാശേരിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം അവസാന സമയം റദ്ദാക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം പുറപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് സാങ്കേതിക തകരാർ കണ്ടെത്തിയതെന്നും യാത്രക്കാർക്കുള്ള ബദൽ വിമാനം തിങ്കളാഴ്ച പുറപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു.
252 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി എയർ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 2.15നാണ് വിമാനം പുറപ്പെടേണ്ടിരുന്നത്.