മുംബൈ- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിനായി പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി. ഒരുതരത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്യാം, മറിച്ചാണെങ്കില്‍ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാസിയില്‍ ദേശീയപാതകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗഡ്കരി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി പോസ്റ്ററോ ബാനറുകളോ വേണ്ടെന്നാണ് എന്റെ തീരുമാനം. ചായയും വെള്ളവും പണവും ഒന്നും വോട്ടര്‍മാര്‍ക്ക് നല്‍കില്ല. വിദേശമദ്യമോ നാടന്‍ മദ്യമോ പ്രചാരണത്തിനായി കൊടുക്കാന്‍ പോകുന്നില്ല. ഞാന്‍ കൈക്കൂലി വാങ്ങാറില്ല, മറ്റുള്ളവരെ വാങ്ങാന്‍ അനുവദിക്കുകയുമില്ല. സത്യസന്ധമായി നിങ്ങളെ സേവിക്കാമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എനിക്ക് വോട്ടു ചെയ്യാം താത്പര്യമില്ലെങ്കില്‍ ചെയ്യേണ്ടതില്ല-ഗഡ്കരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു തവണ ഇതൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. ഒരു തവണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ഒരു കിലോ മട്ടന്‍ വീതം വിതരണം ചെയ്തു. എന്നിട്ട് ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റു. വോട്ടര്‍മാര്‍ ബുദ്ധിമാന്‍മാരാണ് അവര്‍ക്ക് മതിപ്പ് തോന്നുന്നവര്‍ക്കേ അവര്‍ വോട്ട് ചെയ്യൂ- ഗഡ്കരി പറഞ്ഞു.