ന്യൂദല്‍ഹി- ജൂലൈയില്‍ മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ഥികളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നാല് പേരെയും അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി.
പവോമിന്‍ലുന്‍ ഹാക്കിപ്, മല്‍സൗണ്‍ ഹാക്കിപ്, ലിംഗ്‌നെയ്‌ചോങ് ബെയ്റ്റ്, ടിന്നിഖോള്‍ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ സുഹൃത്താണ് ലിംഗ്‌നെയ്‌ചോങ് ബെയ്റ്റ്. സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ ചുരാചന്ദ്പൂര്‍ ആസ്ഥാനമായുള്ള ഒരു വിമത സംഘത്തിന്റെ നേതാവാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല.