Sorry, you need to enable JavaScript to visit this website.

ലോഡ്ജില്‍ കണ്ടെത്തിയ യുവതിയെ ഭര്‍ത്താവ് സ്വീകരിച്ചില്ല; മാതാവിനോടൊപ്പം വിട്ടു

കാസര്‍കോട്- എറണാകുളത്തെ ലോഡ്ജ് മുറിയില്‍നിന്നും യുവാവിന്റെ കൂടെ പോലീസ് കണ്ടെത്തി കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാവിന്റെ കൂടെ വിട്ടയച്ചു. ഭര്‍ത്താവ് നിസാറിന്റെ കൂടെ പോകാന്‍ താല്‍പര്യമില്ലെന്ന് യുവതിയും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഭര്‍ത്താവും അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടത്. കാമുകന്റെ കൂടെ പോകാനും താല്‍പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മാതാവിന്റെ കൂടെ പോകാന്‍ കോടതി അനുവാദം നല്‍കി. തെക്കില്‍ ബേവിഞ്ചയിലെ ഫാത്തിമത്ത് തസ്നി (32) യെ വിദ്യാനഗര്‍ പോലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വൈകുന്നേരം കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണ് കേസ് പരിഗണിച്ചത്. രക്ഷിതാക്കള്‍ ഫാത്തിമത്ത് തസ്നിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൂടെ കണ്ടെത്തിയ ബാര മുക്കുന്നോത്ത് സൈനബയുടെ മകന്‍ അബ്ദുല്‍ ജബ്ബാറിനെ (22) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കോടതി യുവാവിനെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. മൂന്ന് വയസുളള മകന്‍ നബ്ഹാനൊപ്പം യുവതിയെയും കാമുകനെയും എറണാകുളത്തെ ലോഡ്ജിലാണ് കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പോലീസ് കണ്ടെത്തിയത്.

 

Latest News