പൈലറ്റുമാര്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഡി.ജി.സി.എ

ന്യൂദല്‍ഹി- പൈലറ്റുമാരെ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാനൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പെര്‍ഫ്യൂമുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയള്ളതിനാല്‍  ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിക്കുന്നതാണ് കാരണം.
സുരക്ഷാ ചട്ടങ്ങള്‍ സംബന്ധിച്ച് 1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ്  പ്രകാരം പുറപ്പെടുവിച്ച സിവില്‍ ഏവിയേഷന്‍ നിബന്ധനകള്‍ ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് ഡി.ജി.സി.എ  ബന്ധപ്പെട്ടവരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ആല്‍ക്കഹോള്‍ അടങ്ങിയ മരുന്ന്,ഫോര്‍മുലേഷന്‍ കഴിക്കുകയോ മൗത്ത് വാഷ്, ടൂത്ത് ജെല്‍, പെര്‍ഫ്യൂം തുടങ്ങിയ ഉല്‍പ്പന്നം പൈലറ്റുമാര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ പറയുന്നു. ക്രൂ അംഗങ്ങള്‍  ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍    ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ പോസിറ്റീവ് ഫലത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്ന  ക്രൂ അംഗങ്ങള്‍ വിമാനത്തിലെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനി ഡോക്ടറെ സമീപിക്കണമെന്നായിരിക്കും വ്യവസ്ഥ.
ഓരോ ഫ് ളൈറ്റ് ക്രൂ അംഗവും ക്യാബിന്‍ ക്രൂ അംഗവും ഫ് ളൈറ്റ് ഡ്യൂട്ടി കാലയളവില്‍ ആദ്യം പുറപ്പെടുന്ന വിമാനത്താവളത്തില്‍ പ്രീ ഫ് ളൈറ്റ്  ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയരാകണമെന്നാണ് നിബന്ധന.
ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ഷെഡ്യൂള്‍ഡ്,ചാര്‍ട്ടര്‍, നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ഈ മാര്‍ഗനിര്‍ദേശം ബാധകമാണ്.
2015ല്‍ ആദ്യം പുറപ്പെടുവിച്ചതും കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയതുമാണ് മദ്യപാനവുമായി ബന്ധപ്പെട്ട  എയര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

 

Latest News