Sorry, you need to enable JavaScript to visit this website.

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്‌റ്റോപ്പ്, സ്വീകരണം നല്‍കി നാട്ടുകാര്‍

കാസര്‍കോട്- പുതുതായി സ്‌റ്റോപ്പ് അനുവദിച്ച ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ ഉജ്വല വരവേല്‍പ്പ് നല്‍കി. നീലേശ്വരം നഗരസഭ, കോണ്‍ഗ്രസ്, ബി.ജെ.പി. എന്‍.ആര്‍.ഡി.സി നീലേശ്വരം റെയില്‍വെ ജനകീയ കൂട്ടായ്മ, രാജാസ് ഹയര്‍ സെക്കണ്ടറി, കോട്ടപ്പുറം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സി.കെ.നായര്‍ കോളേജ് എന്നിവിടങ്ങളിലെ എന്‍ എസ് എസ് , എന്‍.സി സി, കാഡറ്റുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് തീവണ്ടിക്ക്‌വരവേല്‍പ്പ് നല്‍കിയത്.
വിവിധ സംഘടനകള്‍ ബാനറുകളും വാദ്യമേളവുമായാണ് തീവണ്ടിയെ സ്വീകരിച്ചത്. തീവണ്ടി ലോക്കാപൈലറ്റുമാര്‍ക്ക് പൂച്ചെണ്ടും മധുരപലഹാരവും പൊന്നാടയും അണിയിച്ചു. തീവണ്ടിയില്‍ വന്നിറങ്ങിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ യു.ഡി. എഫ് പ്രവര്‍ത്തകരും എന്‍.ആര്‍.ഡി.സി മുഖ്യ രക്ഷാധികാരി മനോജ് കുമാറിനെ എന്‍.ആര്‍.ഡി.സി ഭാരവാഹികളും   സ്വീകരിച്ചു. തീവണ്ടിക്ക് നല്‍കിയ സ്വീകരണത്തിന് നഗരസഭ വൈസ്  ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മുന്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷരായ  വി.ഗൗരി,  ഷംസുദ്ദീന്‍ അറിഞ്ചിറ,  കൗണ്‍സിലര്‍മാരായ പി. കുഞ്ഞിരാമന്‍, കെ. മോഹനന്‍ , അന്‍വര്‍ സാദിഖ്, പി. ബിന്ദു, ടി.വി ഷീബ, എം. കെ. വിനയരാജ്, കെ. പ്രീത,  പി.പി ലത, കെ. ജയശ്രീ,  സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി. എം. സന്ധ്യ,   തുടങ്ങി നിരവധി പേര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

 

Latest News