പട്‌ന - പരീക്ഷയില്‍ തോറ്റതിന് അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിലം തൊടുന്നതിന് തൊട്ടു മുന്‍പ് യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നാലുനില കെട്ടിടത്തിന് മുകളില്‍ പെണ്‍കുട്ടി ഇരിക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. പിന്നാലെ മുകളില്‍ നിന്ന് ചാടുന്നതും കാണാം.
Trigger warning
— बिहार | Bihar (@Biharyouth1) September 30, 2023
A girl in #Patna attempted suicide by plunging from apartment roof. As per reports, she was depressed after she flunked in 12th. A young man saved her from hitting floor, she is injured and hospitalized.
Talk to your young ones.#Biharpic.twitter.com/Gh2Fz2JNnS
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റതോടെ പെണ്‍കുട്ടി വിഷാദത്തിന് അടിപ്പെട്ടുവെന്നും തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് വിവരം. നാലുനിലയുടെ മുകളില്‍ നിന്ന് ചാടിയെങ്കിലും താഴയുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടി അവസാന നിമിഷം നേരിട്ട് തറയില്‍ പതിക്കുന്നതില്‍ നിന്ന് അദ്ഭുതകരമായി രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.