മംഗളൂരു - സര്‍ക്കാര്‍ ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തിലെ ഡോകട്റുമായ സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ സിന്ധുജ പിന്നീട് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ സിന്ധുജയെ കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കട്ടിലിന്റെ സമീപത്തായി സിറിഞ്ച്, ചില മരുന്നുകള്‍, കത്തി എന്നിവ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.