ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 100 മീറ്ററില്‍ ബഹ്‌റൈന്റെ ഹജര്‍ സഅദ് അല്‍ഖാലിദി വെങ്കലം കരസ്ഥമാക്കി. ചൈനയുടെ മാന്‍ക്വി ഗേക്കും (11.23 സെ.) സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പെരേരക്കും (11.27) പിന്നില്‍ 11.35 സെക്കന്റില്‍ ഹജര്‍ സഅദ് ഓടിയെത്തി. ബഹ്‌റൈന് മൂന്ന് സ്വര്‍ണമുള്‍പ്പെടെ 18 മെഡലായി.
ചൈനയുടെ തന്നെ ഷെന്‍യെ സീയാണ് പുരുഷ ഫാസ്റ്റസ്റ്റ്. 9.97 സെക്കന്റില്‍ ഷെന്‍യെ ഫിനിഷിംഗ് വര തൊട്ടു. തായ്‌ലന്റിന്റെ പുരിപോല്‍ ബൂണ്‍സോണും (10.02) മലേഷ്യയുടെ മുഹമ്മദ് അസീം ഫഹമിയും (10.11) തൊട്ടുപിന്നില്‍ കുതിച്ചെത്തു.