ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യ നില വഷളായി എന്ന വാര്‍ത്ത കേട്ട് 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടി മരിച്ചു. നേതാവിനെ തങ്ങള്‍ക്ക് തിരിച്ചുതരൂ... ഞങ്ങളുടെ ജീവനെടുത്തോളൂവെന്നാണ് ആശുപത്രിക്ക് മുമ്പില്‍ തടിച്ചുകൂടിയ അണികള്‍ വാവിട്ട് കരഞ്ഞു പറയുന്നത്.
പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എംകെ സ്റ്റാലിന്റെ അണികളോട് പരിധി വിടരുതെന്ന് ആവശ്യപ്പെട്ടു. 94കാരനായ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. എങ്കിലും അണികള്‍ സങ്കടം അടക്കാനാകാതെ വിലപിക്കുകയാണ്. 21പേരാണ് ഇതുവരെ കരുണാനിധി ആശുപത്രിയിലായത് അറിഞ്ഞ ഷോക്കില്‍ മരിച്ചത്. വളരെ ദുഖത്തോടെയാണ് അണികളുടെ മരണ വാര്‍ത്ത കേള്‍ക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസമായി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി. അണികള്‍ മരിച്ച പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡിഎംകെ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തു വന്നതാണ് അണികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്.