Sorry, you need to enable JavaScript to visit this website.

മതഭ്രാന്തന്മാരുടെ നെഞ്ചത്തേക്ക് സുപ്രീം കോടതിയുടെ അസ്ത്രം

മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപിക സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലക്ഷണമൊത്ത ഭാരതീയ സ്ത്രീ സങ്കൽപ്പമാണ്. മറ്റ് അധ്യാപകർക്ക് അവർ മഹനീയ മാതൃകയാണ്. അതുകൊണ്ട് തന്നെയാണ് ലോകം മുഴുവൻ വെറുത്തിട്ടും ആ അധ്യാപികയെ എല്ലാ നിയമനടപടികളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.



ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കഴിഞ്ഞ ദിവസം അസ്ത്രം തൊടുത്തു വിട്ടത് മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ നടക്കുന്നവരുടെ നെഞ്ചത്തേക്കാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്ന ഇന്ത്യാരാജ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് സുപ്രീം കോടതി പങ്കുവെച്ചത്. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച കേസ് പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥക്കെതിരെ സുപ്രീം കോടതി അതീവ രോഷം പ്രകടിപ്പിക്കുകയും ആഞ്ഞടിക്കുകയും ചെയ്തത്. 

മുസ്ലിമായി ജനിച്ചുവെന്ന ഒറ്റക്കാരണം കൊണ്ടാണ് ആ കുട്ടിയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയതും അതിലേറെ അവന്റെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്തതും. ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ ഇപ്പോഴത്തെ ഭരണകൂടം ഉത്തരം പറയേണ്ട ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചിരിക്കുന്നത്. സഹപാഠികളെക്കൊണ്ട് തല്ലിക്കാൻ അധ്യാപിക നിർദ്ദേശിച്ചതിന്റെ കാരണം വിദ്യാർത്ഥിയുടെ മതമാണെന്ന ആരോപണം ശരിയാണെങ്കിൽ എന്തുതരം വിദ്യാഭ്യാസമാണ് നൽകുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അതിന് ഉത്തരം പറയേണ്ടത് ആ അധ്യാപിക മാത്രമല്ല, അങ്ങനെ ചെയ്യിക്കാൻ അവർക്ക് ധൈര്യം പകർന്ന രാജ്യത്തെ ഭരണനേതൃത്വം കൂടിയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 24 ന് നടന്ന സംഭവത്തിൽ അധ്യാപികക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുള്ള പരാതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴാണ് സുപ്രീം വളരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. ഗുണനപ്പട്ടിക തെറ്റിയെന്ന കാര്യം പറഞ്ഞ് സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക കുട്ടി മുസ്‌ലിമായതിന്റെ പേരിൽ ചീത്ത വിളിക്കുകയും സഹവിദ്യാർത്ഥികളെക്കൊണ്ട് മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടിക്കാൻ നിർബന്ധിക്കുകയായിരുന്നു. സഹപാഠികളുടെ അടിയ്ക്ക് ശക്തി കുറഞ്ഞപ്പോൾ അധ്യാപിക കൂടുതൽ ശക്തിയോടെ മർദ്ദിക്കാൻ ആവശ്യപ്പെടുന്നതും ലോകം മുഴുവൻ പ്രചരിച്ച വീഡിയോയിൽ കാണാവുന്നതാണ്. ഈ പ്രാകൃത ശിക്ഷ രാജ്യത്തിന്റെ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് വളരെ ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇത്രയും ഹീനമായ ഒരു കുറ്റകൃത്യം നടത്തിയ അധ്യാപികയെ രക്ഷിക്കാൻ ഉത്തർപ്രദേശ് ഭരണകൂടം നടത്തിയ കള്ളക്കളികളും അതിനായി എഫ് ഐ ആറിൽ മനപ്പൂർവ്വം വരുത്തിയ പിഴവുകളുമെല്ലാം സുപ്രീം കോടതി എണ്ണിപ്പറഞ്ഞിട്ടുണ്ട്. 

ഇത് ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല. രാജ്യത്തെ മുസ്ലിം സമുദായത്തിനും മറ്റ് ദളിത് വിഭാഗങ്ങൾക്കും നേരെ സംഘപരിവാർ ഭരണകൂടം തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന  ആക്രമണ പരമ്പരകളിൽ ഒന്നു മാത്രമാണ്. നിയമ സംവിധാനങ്ങൾ പോലും ഇവിടെ നിഷ്‌ക്രിയമായി പോകുകയാണ്. ഈ അധ്യാപിക നടത്തിയ ഹീനകൃത്യത്തെ വെളുപ്പിച്ചെടുക്കാൻ യു പി സർക്കാരും പോലീസും നടത്തിയ കള്ളക്കളികൾ സുപ്രീം കോടതി പൊളിച്ചടുക്കിയെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. നീതിന്യായ സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മഹത്വം കൽപ്പിക്കുന്നവരല്ല സംഘപരിവാർ ഭരണകൂടം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന തങ്ങളുടെ അജണ്ടക്കായി നീതിന്യായ സംവിധാനങ്ങളെ വരുതിയിൽ നിർത്താനാണ് അവർ ശ്രമിക്കുന്നത്. അതിന് തയ്യാറായില്ലെങ്കിൽ അവർ സുപ്രീം കോടതിയ്ക്ക് എതിരെയും തിരിയും. തങ്ങൾക്ക് അനുകൂലമായ വിധികൾ എഴുതുന്ന ജഡ്ജിമാരെ, അവർ വിമരിച്ചു കഴിഞ്ഞാലും ലക്ഷങ്ങൾ പ്രതിഫലം കിട്ടുന്ന ഉന്നത പദവികളിൽ നിയോഗിക്കും. അവർ അതിന് പ്രാപ്തരാണോ എന്നതല്ല പ്രശ്‌നം, മറിച്ച് അവർ സംഘപരിവാറിന്റെ താൽപര്യങ്ങൾക്കനുസരിച്ച് വിധിന്യായങ്ങൾ എഴുതിയവരാണോ എന്നത് മാത്രമാണ് അവർക്ക് വേണ്ട യോഗ്യത. ഈ രീതിയിലിലാണ് കാര്യങ്ങൾ പോകുന്നതെന്നതിന് നിരവധി ഉദാഹരണങ്ങൾ രാജ്യത്ത് കാണാൻ കഴിയും.

മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപിക സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലക്ഷണമൊത്ത ഭാരതീയ സ്ത്രീ സങ്കൽപ്പമാണ്. മറ്റ് അധ്യാപകർക്ക് അവർ മഹനീയ മാതൃകയാണ്. അതുകൊണ്ട് തന്നെയാണ് ലോകം മുഴുവൻ വെറുത്തിട്ടും ആ അധ്യാപികയെ എല്ലാ നിയമനടപടികളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ ഉത്തർപ്രദേശ് സർക്കാറും കേന്ദ്ര സർക്കാറുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങൾക്കെതിരെ വളരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും  അതല്ലാം വർഗീയ വിഷം തലയിൽ പേറുന്ന ഭരണകൂടത്തിന്റെ ബധിര കർണ്ണങ്ങളിലാണ് പതിക്കുകയെന്ന കാര്യം ഉറപ്പ്. 
 സംഘപരിവാറിന്റെ നേതൃത്വത്തിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുസ്‌ലീംകൾക്കും ദളിതർക്കും നേരെ നടക്കുന്ന നിരവധി അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കൂട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സംഭവമാണെന്ന് ഇതെന്ന് മാത്രം. ഉത്തർപ്രദേശ് അടക്കം ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തരം അക്രമങ്ങൾ ഇപ്പോൾ നിത്യ സംഭവമാണ്. പലതും റിപ്പോർട്ട്  ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. ഇത്തരം കുറ്റകൃത്യങ്ങൾ ഒളിപ്പിക്കുന്നതിനും കുറ്റവാളികളെ വെള്ള പൂശുന്നതിനും മാധ്യമങ്ങൾ വരെ കൂട്ടുനിൽക്കുന്ന അവസ്ഥയുണ്ട്.

മുസ്ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച കേസിൽ മാത്രമല്ല, മുസ്ലിംകൾക്കും മറ്റ് ദളിത് വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇതിനു മുൻപും സുപ്രീം കോടതി പല തവണ നിർദ്ദേശം നൽകുകയും അത് പാലിക്കാതെ വരുമ്പോൾ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം കേസുകളിലെ പ്രതികളെ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുത്തിയെടുക്കുകയാണ് സംഘപരിവാറും അവർ നേതൃത്വം കൊടുക്കുന്ന ഭരണകൂടവും ചെയ്യുന്നത്. അതിന് വേണ്ടി നിയമവ്യവസ്ഥയെ ഒന്നാകെ അവർ കശക്കിയെറിയുന്നു. ബിൽക്കീസ് ബാനു കേസിലടക്കം ഇത് സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സുപ്രീം കോടതി നിർദ്ദേശങ്ങളെപ്പോലും മറി കടന്നു കൊണ്ട് അവരെ സംഘപരിവാർ ഭരണകൂടം രക്ഷിച്ചെടുക്കുമെന്ന കാര്യം തീർച്ചയാണ്. ഇത്തരം അധ്യാപികമാരെയും തലച്ചോറിൽ വർഗീയ വിഷം പേറി നടന്ന് ഹിന്ദുക്കളല്ലാത്തവരെ മുഴുവൻ ആക്രമിക്കുകയും ചെയ്യുന്ന മത ഭ്രാന്തൻമാരുടെ പിൻബലത്തിലാണ് സംഘപരിവാർ ഭരണകൂടം ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ പോകുന്നത്. 

സംസ്ഥാനത്ത് ഇന്ന് വൃദ്ധർ മാത്രമുള്ള വീടുകളുടെ എണ്ണം കൂടിവരുകയാണ്. അതിനേക്കാൾ ഭേദപ്പെട്ട അവസ്ഥ വൃദ്ധസദനങ്ങളാണ്. ഇക്കാര്യമാണ് സെൽമ ജോർജ് കൃത്യമായി പറഞ്ഞത്. പുരുഷന്റെ നിഴലാകാതെ സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച് നിരവധി സിനിമകളെടുത്തിട്ടുള്ള ജോർജിനുപോലും അത്തരമൊരു പരാതി ഉണ്ടാകാനിടയില്ല. 

Latest News