Sorry, you need to enable JavaScript to visit this website.

വാളയാര്‍ കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധന നടത്താന്‍ കോടതി അനുമതി

പാലക്കാട് - വാളയാര്‍ കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കാന്‍ പോക്‌സോ കോടതിയുടെ അനുമതി. സി ബി ഐ അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് പാലക്കാട് പോക്‌സോ കോടതിയുടെ നടപടി. പെണ്‍കുട്ടികളുടെ അമ്മയുടെ മൊബൈല്‍ ഫോണും പരിശോധനയ്ക്ക് അയയ്ക്കും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സി ബി ഐ ഹര്‍ജിയില്‍ അടുത്ത മാസം 30ന് കോടതി വിധി പറയും. വാളയാര്‍ കേസില്‍ അഡ്വ. കെ പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കേസിന്റെ ചുമതലകളില്‍ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News