Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതി ഷാരൂഖ് സെയ്ഫി മാത്രം; കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങളെന്ന് കുറ്റപത്രം

കൊച്ചി - മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയുള്ളതാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവർത്തനമാണെന്നും പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങളാണെന്നും കുറ്റപത്രത്തിലുണ്ട്.
  സമൂഹമാധ്യമങ്ങളിലൂടെയാണ് ഷാരൂഖ് സെയ്ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. പാകിസ്താനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു. ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതിയെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
 2023 മാർച്ച് 30-നാണ് പ്രതി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. ഏപ്രിൽ രണ്ടിന് ഷൊർണ്ണൂരിൽ ഇറങ്ങിയ ശേഷമാണ് പ്രതി ട്രെയിനിന് തീയിടാൻ ആവശ്യമായ പെട്രോളും ലൈറ്ററും വാങ്ങിയത്. തുടർന്ന് എക്‌സിക്യൂട്ടീവ് ട്രെയിനിൽ കയറി ബോഗിക്ക് തീവയ്ക്കുകയായിരുന്നു. തനിക്ക് പരിചയമില്ലാത്ത, തന്നെ തിരിച്ചറിയാത്ത സ്ഥലം എന്ന നിലയിലാണ് പ്രതി കേരളം തെരഞ്ഞെടുത്തത്. കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകാനായിരുന്നു പ്രതി പദ്ധതിയിട്ടത്. അതനുസരിച്ച് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് രക്ഷപ്പെട്ടെങ്കിലും അവിടെ വച്ച് പിടിക്കപ്പെടുകയുണ്ടായി. കൃത്യം ചെയ്ത ശേഷം തിരിച്ച് ഡൽഹിയിലേക്കുതന്നെ മടങ്ങി മുമ്പ് ജീവിച്ചത് പോലെ തന്നെ ജീവിക്കാനാണ് ഉദ്ദേശിച്ചത്. എങ്കിലും ഒരു തീവ്രവാദ പ്രവർത്തനം നടത്തി എന്ന സന്തോഷം തനിക്ക് ലഭിക്കുമെന്ന് കരുതിയാണ് ഇത് ചെയ്തതെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ടെന്ന് കുറ്റപത്രം പറയുന്നു.
 2023 ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വൺ കമ്പാർട്ട്‌മെന്റിലെത്തി പ്രതി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കോഴിക്കോടിനും എലത്തൂരിനും ഇടയിൽ വെച്ചുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ മരിക്കുകയും പത്തോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
 

Latest News