തിരുവനന്തപുരം - ഇടതുമുന്നണിയില്‍ തുടരണമെങ്കില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സംഖ്യവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ജെ ഡി എസിന് സി പി എമ്മിന്റെ മുന്നറിയിപ്പ്. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാള്‍ സെക്യൂലര്‍ അടുത്തിടെ ദേശീയ തലത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി കേരള ഘടകം പ്രതിസന്ധിയിലായത്. ബി ജെ പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെ ഡി എസിന് സി പി എം മുന്നറിയിപ്പ് നല്‍കി. കേരളം ഭരിക്കുന്നത് എന്‍ ഡി എ- ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാറാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് സി പി എമ്മിന്റെ നിര്‍ദേശം പ്രശ്‌ന പരിഹാരത്തിന് ജെ.ഡി.എസ് കേരള ഘടകം തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെ ഡി എസ് ഒരിക്കലും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് പറയുന്നത്.