കൊച്ചി- പറവൂരില്‍ പോക്‌സോ കേസ് പ്രതിക്ക് കോടതി 68 വര്‍ഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷാജി (54)യെയാണ് പറവൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ടി.കെ.സുരേഷ് 68 വര്‍ഷം കഠിന തടവിനും 22,000 രൂപ പിഴയടക്കാനും വിധിച്ചത്. 2021 ഏപ്രില്‍ 15നാണ് സംഭവം. 9 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പടക്കം വാങ്ങി നല്‍കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു ദിവസം സംഭവം ആവര്‍ത്തിച്ചു. ആലുവ വെസ്റ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജെ.പീറ്റര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴ തുക അടക്കാത്ത പക്ഷം 13 മാസം അധികതടവും അനുഭവിക്കണം. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴത്തുക വിക്റ്റിമിന് നല്‍കുന്നതിനും, കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ് കുമാര്‍ ഹാജരായി