സഖ്യ നിര്‍ദ്ദേശം ബി. ജെ. പി മുന്നോട്ടുവെച്ചാല്‍ നിലപാട് വ്യക്തമാക്കുമെന്ന് ഒ. പനീര്‍ശെല്‍വം

ചെന്നൈ- ബി. ജെ. പി നേതൃത്വവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അണ്ണാ ഡി. എം. കെയില്‍ നിന്നു പുറത്താക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. സഖ്യത്തെക്കുറിച്ചു ബി. ജെ. പി ഔദ്യോഗികമായി നിര്‍ദേശം മുന്നോട്ടുവച്ചാല്‍ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ബി. ജെ. പിയോടുള്ള സഖ്യം വേര്‍പെടുത്താന്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എ. ഐ. എ. ഡി. എം. കെ യോഗം തീരുമാനിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു പനീര്‍ശെല്‍വം.

ബി. ജെ. പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ. അണ്ണാമലൈയെ നീക്കണമെന്ന് എ. ഐ. എ. ഡി. എം. കെ റിപ്പോര്‍ട്ടുകളോടു പ്രതികരിക്കവെ അങ്ങനെ പറയാന്‍ എന്ത് അവകാശമാണുള്ളതെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ചോദ്യം. പളനിസ്വാമിയെ മാറ്റണമെന്നു ബി. ജെ. പി പറഞ്ഞാല്‍ അണ്ണാ ഡി. എം. കെ സമ്മതിക്കുമോ എന്നു തിരിച്ചു ചോദിക്കുകയും ചെയ്തു.

Latest News