തളിപ്പറമ്പ്- പണം നല്‍കി പ്രലോഭിപ്പിച്ചു 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 47 കാരനെ 30 വര്‍ഷം തടവിനു ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴ അടക്കുകയും വേണം.
കണ്ണൂര്‍ ശ്രീകണ്ഠപുരം പൂപറമ്പ് പാറക്കടവ് പി. അജയകുമാറിനെയാണു തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2020 ഫെബ്രുവരി 22ന് അജയകുമാര്‍ 15 വയസ്സുള്ള കുട്ടിയെ പണവും മറ്റും നല്‍കി പീഡിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയെന്നാണ് കേസ്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)