Sorry, you need to enable JavaScript to visit this website.

എം. ജി. ആറിന്റെ പ്രതിമയില്‍ കാവി ഷാള്‍; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ. ഐ. എ. ഡി. എം. കെ സ്ഥാപകനുമായ എം. ജി. ആറിന്റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം.  തിരുപ്പോരൂരിലുള്ള എം. ജി. ആര്‍ പ്രതിമയാണ് കാവി ഷാള്‍ അണിയിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ എ. ഐ. എ. ഡി. എം. കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസില്‍ പരാതി നല്‍കി. 

ഇരുമ്പ് കൂടുകൊണ്ട് സുരക്ഷിതമാക്കിയതാണ് പ്രതിമ. ഇതില്‍ എങ്ങനെയാണ് ഷാള്‍ അണിയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിമയില്‍ കാവി ഷാള്‍ കണ്ടെത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്ത് എ. ഐ. എ. ഡി. എം. കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയായിരുന്നു.   

നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് സ്ഥലത്തെത്തി നടപടി ഉറപ്പു നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്.

Latest News