റാഞ്ചി- ജാര്‍ഖണ്ഡില്‍ നക്സല്‍ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭും ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തെ തുടര്‍ന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് കോബ്ര ബറ്റാലിയന്‍ 209ലെ സൈനികനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തുംബഹാക, സര്‍ജോംബുരു ഗ്രാമങ്ങള്‍ക്ക് സമീപമുള്ള കുന്നുകളില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയും ഇത് സൈനികന്റെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. സൈനികരായ ഇന്‍സ്പെക്ടര്‍ ഭൂപേന്ദറും കോണ്‍സ്റ്റബിള്‍ രാജേഷും മേഖലയിലെ നക്‌സലൈറ്റുകള്‍ക്കെതിരായ സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ ഇവരെ വിമാനമാര്‍ഗം റാഞ്ചിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാല്‍ കോണ്‍സ്റ്റബിള്‍ രാജേഷ് മരിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്‍സ്പെക്ടര്‍ ഭൂപേന്ദറിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.