ഹൈദരാബാദ്- വിമാനയാത്രയ്ക്കിടെ ശ്വാസ്സതടസത്തെത്തുടര്‍ന്ന് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബംഗളൂരു-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.
രാവിലെ ഏഴരയോടെ വിമാനത്തില്‍ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.