Sorry, you need to enable JavaScript to visit this website.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണവുമായി സി പി എം വനിതാ എം എല്‍ എ

ആലപ്പുഴ - മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സംസ്ഥാന ടൂറിസം വകുപ്പിനെതിരെയും  ആരോപണവുമായി സി പി എം എം എല്‍ എ യു പ്രതിഭ. ടൂറിസം വകുപ്പ് കായംകുളത്തോട് കടുത്ത അവഗണന കാണിക്കുന്നുവെന്നും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഒരു പൊതുപരിപാടിയ്ക്കിടെ യു പ്രതിഭ കുറ്റപ്പെടുത്തി. ടൂറിസം ഭൂപടത്തില്‍ കായംകുളം ഇല്ലേയെന്ന് തനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ടെന്നും എം എല്‍ എ തുറന്നടിച്ചു.ടൂറിസം എന്നാല്‍ ആലപ്പുഴ ബീച്ചും പുന്നമടയും മാത്രമാണെന്നത് മിഥ്യധാരണയാണെന്ന് എം എല്‍ എ പൊതുവേദിയില്‍ പറഞ്ഞു. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് മനസിലാക്കണം. ടൂറിസം വകുപ്പ് സ്ഥാപിച്ച മത്സ്യകന്യക വെയില്‍ കൊണ്ട് കറുത്തു. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണെന്നും യു പ്രതിഭ കുറ്റപ്പെടുത്തി.

 

Latest News