കുട്ടികള്‍ നാലു മണിക്കൂര്‍ വരെ  സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നു 

ന്യൂദല്‍ഹി-12 വയസിന് താഴെ പ്രായമായ കുട്ടികളില്‍ 42 ശതമാനവും ഒരു ദിവസം സ്മാര്‍ട്ട്ഫോണില്‍ സമയം ചെലവഴിക്കുന്നത് രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയെന്ന് സര്‍വേ. ഹാപ്പിനെറ്റ്സ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആപ്പ് കമ്പനി നടത്തിയ സര്‍വേയുടെതാണ് കണക്കുകള്‍. അതേസമയം 12 വയസിന് മുകളില്‍ പ്രായമായ കുട്ടികളില്‍ 47 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് ദിവസത്തിന്റെ പകുതിയുമെന്ന് സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നു.
1,500 മാതാപിതാക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ആനുസരിച്ച് കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതായി സര്‍വേയില്‍ കണ്ടെത്തി. കുട്ടികളില്‍ 79 ശതമാനവും യുട്യൂബിലാണ് സമയം ചെലവിഴിക്കുന്നത്. 61 ശതമാനം ഓണ്‍ലൈന്‍ ഗെയിമുകളിലും ആശ്രയിക്കുന്നു. കുട്ടികളില്‍ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും സ്മാര്‍ട്ട് ഫോണിലാണ് ചെലവഴിക്കുന്നത്. അച്ചടക്കം സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിന് പരിഹാരമല്ലെന്ന് ഹാപ്പിനെറ്റ്‌സ് സ്ഥാപകന്‍ റിച്ച സിങ് പറഞ്ഞു.
ഹോംവര്‍ക്ക് ചെയ്യുന്നതും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും അവര്‍  ആശ്രസിയക്കുന്നത് സ്മാര്‍ട്ട്ഫോണിനെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികള്‍ക്ക് അത്യാവശ്യമാണ് എന്നാല്‍ അത് നിയന്ത്രിക്കുക എന്നതാണ് മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. ഹാപ്പിനെറ്റ്സിന്റെ പെരന്റെല്‍ കണ്‍ട്രോള്‍ ബോക്സിലൂടെ 110 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളുടെ ഉപയോ?ഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest News