ചാലക്കുടി- സഹകരണ ബാങ്കില്‍ നിന്നും ജപ്തിയുടെ സൂചന നല്കിയ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു.
കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69) ആണ് മരിച്ചത്. അമിതമായി ഉറക്ക ഗുളിക കഴിച്ച തങ്കമണി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരണം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തങ്കമണിയും മകള്‍ ഭാഗ്യലക്ഷ്മി (36), ചെറുമകന് അതുല്‍കൃഷ്ണ (10) എന്നിവര്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിലായത്.
2016ല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 16 ലക്ഷം രൂപ ലോണ്‍ എടുത്ത ഇവരുടെ കുടിശിക വര്‍ധിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചടക്കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നില്ല. ജപ്തി നടന്നേക്കുമെന്ന് ഭയന്നാണ് ബാങ്കില്‍ നിന്നുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.