Sorry, you need to enable JavaScript to visit this website.

ഡൽഹിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീ പിടുത്തം; രക്ഷാദൗത്യവുമായി 20 ഫയർ ഫോഴ്‌സ് സംഘം

ന്യൂഡൽഹി - വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിലെ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നിരവധി പേർ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 
 20 ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും 35-ഓളം പെൺകുട്ടികളാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഡൽഹി ചീഫ് ഫയർ സർവീസ് ഓഫീസർ അതുൽ ഗാർഗ് പറഞ്ഞു. ഗോവണിക്ക് സമീപമുള്ള മീറ്റർ ബോർഡിൽനിന്ന് തീ പടർന്നതാണെന്നാണ് കരുതുന്നത്.
 

Latest News