ബെംഗളുരു- മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിക്കായി തയ്യാറെടുത്ത് ഐ. എസ്. ആര്‍. ഒ. ഇതിന്റെ ഭാഗമായി ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് ഐ. എസ്. ആര്‍. ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു.
ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിന്റെ ആദ്യ ടെസ്റ്റ് വെഹിക്കിള്‍ ഫ്ളൈറ്റ് ഉടന്‍ ലോഞ്ച് ചെയ്യും. ആദ്യ പരീക്ഷണ വാഹന ദൗത്യം ഉടന്‍ വിക്ഷേിക്കാനാണ് പദ്ധതി. ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ഒക്ടോബറില്‍ നടത്തിയേക്കും. ് ഐഎസ്ആര്‍ഒ ആലോചിക്കുന്നത്. ഇതിനു പിന്നാലെയാണ് ഗഗന്‍യാന്റെ രണ്ട് ആളില്ലാ ദൗത്യങ്ങളായ എല്‍വിഎം3-ജി 1, എല്‍വിഎം3-ജി 2 എന്നിവ വിക്ഷേപിക്കുക.
അത്യാഹിത ഘട്ടങ്ങളില്‍ ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ അബോര്‍ട്ട് ദൗത്യത്തിലൂടെ ഐ. എസ്. ആര്‍. ഒ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. പരീക്ഷണ വാഹനങ്ങളുടെയും ആളില്ലാ ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാകും മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ക്രൂഡ് ദൗത്യം ആസൂത്രണം ചെയ്യുക.
രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ബഹിരാകാശ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശത്തു നിന്നും മടങ്ങിയെത്തുന്ന യാത്രികരുടെ വാഹനം കടലില്‍ ഇറക്കാനാണ് ഐ. എസ്. ആര്‍. ഒ പദ്ധതിയിട്ടിരിക്കുന്നത്. ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം അന്തിമ ഘട്ടത്തിലാണ്.