ന്യൂദല്‍ഹി- ഉത്സവ സീസണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒക്ടോബറില്‍ നിരവധി അവധി ദിനങ്ങളുണ്ട്. അതിനാല്‍ തന്നെ ബാങ്ക് ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ആര്‍.ബി.ഐയുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറില്‍ 12 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നാല്‍ സംസ്ഥാനങ്ങനുസരിച്ച് അവധികള്‍ വ്യത്യാസപ്പെടും.
അവധി ദിനങ്ങള്‍ ഇനി പറയുന്നു:
ഒക്ടോബര്‍ 2 – തിങ്കള്‍ – ഗാന്ധി ജയന്തി ദേശീയ അവധി
ഒക്ടോബര്‍ 12 – ഞായര്‍ – നരക ചതുര്‍ദശി
ഒക്ടോബര്‍ 14 – ശനി – മഹാലയ കൊല്‍ക്കത്തയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 15 ഞായര്‍ – മഹാരാജ അഗ്രസെന്‍ ജയന്തി -പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 18 ബുധന്‍ – കതി ബിഹു -അസമില്‍ ബാങ്കുകള്‍ അടച്ചിരിക്കുന്നു.
ഒക്ടോബര്‍ 19 – വ്യാഴം – സംവത്സരി ഫെസ്റ്റിവല്‍ ഗുജറാത്ത്
ഒക്ടോബര്‍ 21 ശനി ദുര്‍ഗാ പൂജ, മഹാ സപ്തമി ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടക്കും.
ഒക്ടോബര്‍ 22 – ഞായര്‍ – മഹാ അഷ്ടമി
ഒക്ടോബര്‍ 23 – തിങ്കള്‍ – ദസറ മഹാനവമി/ആയുധ പൂജ/ദുര്‍ഗാപൂജ/വിജയ ദശമി ത്രിപുര, കര്‍ണാടക, ഒറീസ, തനില്‍നാട്, അസം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ഝാര്‍കണ്ട്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.
ഒക്ടോബര്‍ 24 – ചൊവ്വ – ദസറ/വിജയ ദശമി/ദുര്‍ഗാ പൂജ ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.
ഒക്ടോബര്‍ 28 – ശനി – ലക്ഷ്മി പൂജ. ബംഗാളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.
ഒക്ടോബര്‍ 31 – ചൊവ്വ – സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം. ഗുജറാത്തില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.