Sorry, you need to enable JavaScript to visit this website.

പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു, സ്ഥലമുടമ ആരുമറിയാതെ കുഴിച്ചിട്ടു. നാടിനെ ഞെട്ടിച്ച ദുരൂഹത

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങി മരിച്ച രണ്ട് യുവാക്കളെ സ്ഥലമുടമ ആരുമറിയാതെ കുഴിച്ചിട്ടു. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇന്ന് രാവിലെയാണ് കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹം കിടന്നിരുന്നത്.  വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചതെന്നാണ് മൊഴി. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നല്‍കി. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.5നാണ് യുവാക്കള്‍ പാടത്തേക്ക് പോയത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പോലീസ് തെരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

Latest News