കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സ്വദേശി സക്കറിയ (31) ഒളിച്ചു കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിയിലായത്. 

വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരനെ എയര്‍പോര്‍ട്ട് പോലീസ് പരിശോധിക്കുകയായിരുന്നു. മി്ക്‌സിയില്‍ 999.20 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് സക്കറിയ എത്തിയത്.

Latest News