നെടുമ്പാശ്ശേരി-എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 54 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.സ്വര്‍ണം മിശ്രിതം നിറച്ച കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. മലപ്പുറം സ്വദേശി നിധീഷ് ആണ് പിടിയിലായത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. 1164.47 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.
ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം നാല് കാപ്‌സ്യൂസ്യൂളുകളിലാക്കിയാണ് കൊണ്ടുവന്നത് . ഇയാള്‍ക്കെതിരെ ഇന്‍ഡ്യന്‍ കസ്റ്റംസ് ആക്ട് 162 അനുസരിച്ചാണ് കേസെടുത്തത്
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)