ജിദ്ദ - സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും ധാരണാപത്രം ഒപ്പുവെച്ചു. സൗദി സ്റ്റാര്‍ട്ടപ്പ് ഗ്രൂപ്പ് (സ്റ്റാര്‍ട്ടപ്പ് 20) പ്രസിഡന്റും ജി-20 യംഗ് എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഫഹദ് ബിന്‍ മന്‍സൂര്‍ രാജകുമാരനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അധികൃതരുമാണ് കരാറില്‍ ഒപ്പുവെച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച സൗദി, ഇന്ത്യ നിക്ഷേപ ഫോറത്തിനിടെയാണ് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് സൗദി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് പ്ലാറ്റ്‌ഫോമും ആരംഭിച്ചിട്ടുണ്ട്. സൗദിയിലെയും ഇന്ത്യയിലെയും സ്റ്റാര്‍ട്ടപ്പുകളുടെ ചുമതലയുള്ള വകുപ്പുകള്‍ തമ്മില്‍ ഒപ്പുവെക്കുന്ന ആദ്യത്തെ ധാരണാപത്രമാണിതെന്ന് ഫഹദ് ബിന്‍ മന്‍സൂര്‍ രാജകുമാരന്‍ പറഞ്ഞു. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന 20 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പ് മേഖലാ സഹകരണത്തിന് ഇന്ത്യയുമായി കരാര്‍ ഒപ്പുവെച്ചതെന്നും ഫഹദ് ബിന്‍ മന്‍സൂര്‍ രാജകുമാരന്‍ പറഞ്ഞു.