Sorry, you need to enable JavaScript to visit this website.

ഹൂത്തി ആക്രമണത്തില്‍ ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു

ജിദ്ദ - സൗദി അതിര്‍ത്തിയില്‍ സഖ്യസേനയുടെ ഭാഗമായ ബഹ്‌റൈന്‍ സൈനികര്‍ക്കു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ മാസം അതിര്‍ത്തിക്കു സമീപം വൈദ്യുതി വിതരണ നിലയത്തിനും പോലീസ് സ്റ്റേഷനും നേരെ ഹൂത്തികള്‍ ആക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബഹ്‌റൈന്‍ സൈനികരെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണം.
യെമന്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനും പ്രതിസന്ധി അവസാനിപ്പിക്കാനും ശ്രമിച്ച് നടത്തുന്ന ശ്രമങ്ങളുമായി ഇത്തരം ശത്രുതാപരവും പ്രകോപനപരവുമായ ആക്രമണങ്ങള്‍ പൊരുത്തപ്പെടുന്നില്ല. ഹൂത്തികളുടെ ഭാഗത്തു നിന്നുള്ള ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങളെ സഖ്യസേന നിരാകരിക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ ഉചിതമായ സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കാന്‍ സഖ്യസേനക്ക് അവകാശമുണ്ടെന്നും ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

 

Latest News