ലണ്ടന്‍- ഇന്ത്യന്‍ ജയിലുകളില്‍ സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കില്ലെന്ന് ഇന്ത്യയിലെ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ വിജയ് മല്യ. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡ് ജയിലിന്റെ വിഡിയോ ഹാജരാക്കാന്‍ ലണ്ടന്‍ കോടതി ആവശ്യപ്പെട്ടു. ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയുടെ ജാമ്യം നീട്ടി.ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും അവിടെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നുമാണ് മല്യ പ്രധാനമായും വാദിച്ചത്.
തുടര്‍ന്നാണ് ഇന്ത്യയിലെത്തിയാല്‍ മല്യയെ പാര്‍പ്പിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വിഡിയോ കോടതി ആവശ്യപ്പെട്ടത്. ഇന്ത്യ നല്‍കിയ ജയിലിന്റെ ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഡിയോ ചോദിച്ചിരിക്കുന്നത്. കേസ് സെപ്റ്റംബര്‍ 12ന് വീണ്ടും പരിഗണിക്കും.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ രാജ്യം വിടുകയും ചെയ്തു.