Sorry, you need to enable JavaScript to visit this website.

കാവേരി ജലം തമിഴ്‌നാടിന് വിട്ടു നല്‍കാനുള്ള ഉത്തരവിനെതിരെ ബെംഗളൂരുവില്‍ ബന്ദ് തുടങ്ങി

ബെംഗളൂരു - കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള ഉത്തരവിനെതിരെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ജല സംരക്ഷണ സമിതി ബെംഗളുരുവില്‍  ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറു മുതലാണ് ബന്ദ് തുടങ്ങിയത്. ബെംഗളുരുവില്‍ കനത്ത ജാഗ്രത തുടരുകയാണ്. ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പോലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലര്‍ത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. വൈകിട്ട് ആറുവരെയാണ് ബന്ദ്. ബന്ദിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്‌സി യൂണിയനുകളും സര്‍ക്കാര്‍, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

Latest News