Sorry, you need to enable JavaScript to visit this website.

ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍  കാനഡ നീക്കം ചെയ്തു  

ഒട്ടാവ-ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നയതന്ത്ര ഭിന്നത വഷളായതിനിടെ രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ നീക്കി കാനഡ. മൂന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന പോസ്റ്ററുകളും ഇക്കൂട്ടത്തിലുണ്ട്. സറെയിലെ ഗുരുദ്വാരയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരുന്നത്. രാജ്യം ഖാലിസ്ഥാന്‍ ഭീകരവാദികളുടെ താവളമാകുന്നെന്നും ഇവരുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തയാറാകുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായതോടെയാണ് കാനഡയുടെ നീക്കം.
 

Latest News