തിരുവനന്തപുരം- തിരുവനന്തപുരം രാജാരവിവർമ്മ ആർട്ട് ഗ്യാലറി ഉദ്ഘാടനത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആൾ പിടിയിൽ. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് പിടിയിലായത്. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിനാണ് ശേഷമാണ് സംഭവം.
മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഇയാൾ കെട്ടിപ്പിടിച്ച ശേഷം വി.കെ.പ്രശാന്ത് എം.എൽ.എയെ കൈ കൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങി. മ്യൂസിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് ഖാൻ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.