ജിദ്ദ- ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്രസയിലെ വിദ്യാർഥികളും അധ്യാപകരും വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു.ദേശീയ പതാകകൾ കൈയിലേന്തി വിദ്യാർഥികൾ അണിനിരന്ന സ്റ്റുഡന്റ്സ് അസംബ്ലിയിൽ സെന്റർ വൈസ് പ്രസിഡന്റ് ഹംസ നിലമ്പൂർ ദേശീയദിന സന്ദേശം കൈമാറി. മദ്രസ മാനേജിംഗ് കമ്മിറ്റി ചെയർമാൻ വി.കെ മുഹമ്മദ്, പ്രിൻസിപ്പൽ-ഇൻ ചാർജ് അബ്ദുറഹ്മാൻ ഫാറൂഖി, സെന്റർ ഭാരവാഹികളായ ജരീർ വേങ്ങര, അലി അനീസ് എടവണ്ണ, അബ്ദുൽ ജലീൽ സി.എച്ച് എന്നിവർ സംബന്ധിച്ചു.