അഞ്ച് കോടിയോളം രൂപയുടെ മയക്കു മരുന്ന് പിടികൂടി

ചമ്പായി- മിസോറാമില്‍ കോടികളുടെ ലഹരി വേട്ട. അഞ്ച് കോടിയോളം വില വരുന്ന മയക്കുമരുന്നുമായി നാലു പേര്‍ പിടിയിലായി. 

അസം റൈഫിള്‍സ് വകുപ്പും നാര്‍ക്കോട്ടിക് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ചാമ്പൈ ജില്ലയിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നാലു പേര്‍ പിടിയിലായത്. ഇവരില്‍ നിന്നും 689.52 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തതായും ഇതിന് 4.82 കോടി രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു.

Latest News